ആർജെഡി തൃശ്ശൂർ ജില്ലാ കൺവെൻഷൻ വിജയിപ്പിക്കും – രാഷ്ട്രീയ ജനതാദൾ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി

നവംബർ 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ മുണ്ടശ്ശേരി സ്മാരക ഓഡിറ്റോറിയം ചെമ്പൂക്കാവ് വെച്ച് നടക്കുന്ന രാഷ്ട്രീയ ജനതാദൾ തൃശ്ശൂർ ജില്ല കൺവെൻഷൻ വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നും നിരവധി പ്രവർത്തകരെ കൺവെൻഷൻ എത്തിക്കുമെന്നും ആർജെഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.. വിവിധ പാർട്ടികളിൽ നിന്നായി നിരവധി പ്രവർത്തകർ രാഷ്ട്രീയ ജനതാദളിന്റെ ഭാഗമാകും എന്നും ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.. യോഗം ആർജെഡി ജില്ലാ വൈസ് പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു, ജില്ലാ കമ്മിറ്റി അംഗം അശ്വിൻ ഗുരുവായൂർ, നിയോജകമണ്ഡലം പ്രസിഡന്റ് ജയരാജ് എംജി, മണ്ഡലം വൈസ് പ്രസിഡന്റ് തുളസി സുബ്രഹ്മണ്യൻ, യുവജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് സൂര്യകിരൺ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *