കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വാർഷിക ഗവേഷണ ദിന പരിപാടി ആഗസ്റ്റ് 7 നു സർവകലാശാലയിലെ സെനറ്റ് ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സർവകലാശാലയുടെ ആദ്യ ഗവേഷണ ദിന പരിപാടിയായിരുന്നു ഇത്. ‘Health Research: Focus on Undergraduate Training’ എന്നതായിരുന്നു ഗവേഷണ ദിന പരിപാടിയുടെ തീം. പരിപാടി ബഹു: വൈസ് ചാൻസലർ, ഡോ മോഹനൻ കുന്നുമ്മൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. ബിരുദധാരികൾക്കായി സർവകലാശാല ഒരുക്കിയ KUHS Research Appreciation Award 2024 നേടിയ വിദ്യാർത്ഥികളുടെ കാഷ് അവാർഡ് അവരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്തതായും വൈസ് ചാൻസലർ ഉദഘാടന വേളയിൽ പറഞ്ഞു . ലോക മുലയൂട്ടൽ വാരവുമായി ബന്ധപെട്ടു നടത്തിയ ‘Best Thesis Award on Breastfeeding’ നുള്ള ക്യാഷ് അവാർഡുകൾ ശ്രീമതി. ദീപ്‌തി എസ് എൽ, ശ്രീമതി. ശ്രുതി എം ജെ എന്നിവർ ഏറ്റുവാങ്ങി. സർവലാശാലയുടെ പി എച് ഡി ബിരുദവിദ്യാർത്ഥികളെ വേദിയിൽ വച്ച് ആദരിക്കുകയുണ്ടായി. KUHS Research Appreciation Award സർട്ടിഫിക്കറ്റുകളുടെ വിതരണവും വേദിയിൽ വച്ച് നടന്നു. ഡോ: വിക്രം പട്ടേൽ , പ്രൊഫസർ , ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ബോസ്റ്റൺ, ഡോ: പങ്കജ് ഭരദ്വാജ്, പ്രൊഫസർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജോധ്പുർ, എന്നിവർ മുഖ്യാതിഥികളായി പ്രഭാഷണം നടത്തി. ബഹു: പ്രൊ വൈസ് ചാൻസലർ ഡോ: സി പി വിജയൻ ആശംസകൾനേർന്നുകൊണ്ട് സംസാരിച്ചു, രജിസ്ട്രർ ഡോ: എസ് ഗോപകുമാർ നന്ദി പറഞ്ഞു. പരീക്ഷ കൺട്രോളർ ഡോ: അനിൽകുമാർ എസ്, ഫിനാൻസ് ഓഫീസർ ശ്രീ സുധീർ എം എസ്, ഡീൻ അക്കാഡമിക് ഡോ: ബിനോജ് ആർ, ഡീൻ റിസേർച് ഡോ: കെ എസ് ഷാജി, ഡോ: വി വി ഉണ്ണികൃഷഹ്നാൻ പ്രൊഫസർ/ഡയറക്ടർ,അക്കാഡമിക് സ്റ്റാഫ് കോളേജ്, വിദ്യാർത്ഥികാര്യ ഡീൻ ഡോ: ആശിഷ് ആർ, എന്നിവർ സന്നിഹിതരായിരുന്നു. സർവകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പരിപാടി രാവിലെ 10 മണി മുതൽ തത്സമയമായി സംപ്രേഷണം ചെയ്തിരുന്നു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വാർഷിക ഗവേഷണ ദിന പരിപാടി ആഗസ്റ്റ് 7ന് നടന്നു
