മാള : നാടക പ്രവർത്തകരായിരുന്ന മോഹൻ രാഘവൻ്റെയും കെ.കെ.സുബ്രഹ്മണ്യൻ്റെയും സ്മൃതിസംഗമം നടക ചലച്ചിത നടൻ മുരുകൻ ഉദ്ഘാടനം ചെയ്തു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏർപ്പെടുത്തിയ നാടക പുരസ്കാരം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടക സംവിധായകൻ ജോബ് മഠത്തിലിന് സമർപ്പിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. നാടക നടൻ ജയചന്ദ്രൻ തകഴിക്കാരനെ വേദിയിൽ ആദരിച്ചു. ഗ്രാമിക പ്രസിഡൻ്റ് പി.കെ. കിട്ടൻ അധ്യക്ഷനായി. നാടക പ്രവർത്തകരായ ടി.വി.ബാലകൃഷ്ണൻ, കെ.ബി.ഹരി, ഡോ.എം. എസ്.സുരഭി, മാളു ആർ.ദാസ്, സുരേഷ് മുട്ടത്തി, ടി.എസ്.ജെനീഷ് എന്നിവർ സ്മൃതിഭാഷണം നടത്തി. സെക്രട്ടറി വി.ആർ.മനുപ്രസാദ്, ട്രഷറർ സി.മുകുന്ദൻ, അനീഷ് ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയേറ്ററിൻ്റെ ‘തമാശ ‘ നാടകവും പുല്ലൂർ ചമയം നാടകവേദിയുടെ ‘ഭടൻ ‘ ഏകപാത്ര നാടകവും അവതരിപ്പിക്കപ്പെട്ടു.
ഗ്രാമിക മോഹൻ-സുബ്രഹ്മണ്യൻ നാടക പുരസ്കാരം ജോബ് മഠത്തിലിന് സമർപ്പിച്ചു
