പറവൂർ ഉള്ളായംപിള്ളി റോഡ് നവീകരിച്ചു.അഡ്വ. വി.ഡി സതീശൻ എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ 39.70 ലക്ഷം തുക ഉൾപ്പെടുത്തി നവീകരിച്ച നോർത്ത് പറവൂർ നഗരസഭയിലെ രണ്ടാം വാർഡിലെ ഉള്ളായംപിള്ളി റോഡ് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു, വാർഡ് കൗൺസിലർ ലൈജി ബിജു, നഗരസഭ കൗൺസിലർമാർ, എക്സ്ക്യൂട്ടീവ് എഞ്ചിനീയർ കെ. എം. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
