വെള്ളിമാടുകുന്ന് നിർമ്മൽ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ചേവായൂർ ജനമൈത്രി പോലീസ് ന്റെ സഹകരണത്തോടെ കമ്മിഷണേഴ്സ് ചാമ്പ്യൻസ് ലീഗ് NO NEVER ക്യാമ്പെയ്ൻ ന്റെ ഭാഗമായി വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ “NRA വാക്കത്തോൺ 2025 “സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ പതിനഞ്ചാം വാർഡ് കൗൺസിലർ ശ്രീ ടി കെ ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രൊഫസർ പി കെ ദയാനന്ദൻ,പ്രമുഖ സിനിമാ താരങ്ങളായ ശ്രീ പി വി സുരേഷ് ബാബു, പ്രിയാ ശ്രീജിത്ത്, എന്നിവർ നയിച്ച വാക്കത്തോണിന് ശേഷം നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് ദയാനന്ദൻ മാസ്റ്റർ സ്വാഗതം നേർന്നു. എക്സിക്യൂട്ടീവ് അംഗം ശ്രീ സനൽ കുമാർ എ പി ജീവിതമാണ് ലഹരി , മറ്റു ലഹരികളുടെ ഉപയോഗം ഒഴിവാക്കുകയും തടയുകയും ചെയ്യും എന്ന ആശയം ഉൾപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ വിവരിച്ചുകൊണ്ടും ഇവയെ പ്രതിരോധിക്കുന്നതിന് റസിഡൻറ് അസോസിയേഷനുകളുടെ പങ്ക് വ്യക്തമാക്കി കൊണ്ടും ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ സന്ദീപ് സെബാസ്റ്റ്യൻ സംസാരിച്ചു. പ്രതീകാത്മകമായി മെഴുകുതിരി വെട്ടം തെളിയിച്ചും ശുഭപ്രതീക്ഷ നേരുന്ന ഗാനം ആലപിച്ചും വ്യത്യസ്തമായി ആസൂത്രണം ചെയ്ത ചടങ്ങിൽ കോരിച്ചൊരിയുന്ന മഴയത്തും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. നിർമ്മൽ വെൽഫെയർ റസിഡൻസ് അസോസിയേഷൻ മെമ്പർമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.10 വയസു മുതൽ പ്രായമുള്ള കുട്ടികളും യുവജനങ്ങളും സജീവമായി പങ്കെടുത്ത വാക്കത്തോൺ,ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള കാൽവെപ്പായി. ജെഡിടി ഷോപ്പിംഗ് കോംപ്ലക്സ് ജീവനക്കാരുടെ സാന്നിധ്യവും സഹകരണവും പ്രസ്തുത പരിപാടി മികവുറ്റതാക്കി .വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ലത്തീഫ്,ജനറൽ സെക്രട്ടറി ഡോ ടി വൈ ശ്രീലേഖ,ട്രഷറർ മീനാകുമാരി വി എന്നിവർ സംസാരിച്ചു .ശ്രീ സാജു ജെയിംസ് ചടങ്ങിൽ സന്നിഹിതരായവർക്ക് നന്ദി അറിയിച്ചു.
