കാർ യാത്രികൻ കുടമുണ്ട പാലത്തിൽ കുടുങ്ങി

കോതമംഗലം :കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ടകാർയാത്രികരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കുത്തുകുഴി – അടിവാട് റോഡിൽ കുടമുണ്ട പഴയ പാലത്തിൽ കൂടി കടന്ന് പോയ കാർ ആണ് വെള്ളത്തിൽ ഒഴുക്കിൽപെട്ടത്.കനത്ത മഴയിൽ കോതമംഗലം ആറിൽ ജലവിതാനം ഉയർന്ന് പാലത്തിന് മുകളിലുടെ വെള്ള വെള്ളം ഒഴുകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മുളളരിങ്ങാട് നിന്നും കോതമംഗലത്തെക്ക് പാലം വഴികടന്ന് പോയ കാർ പക തി ഭാഗം കടന്നപോഴാണ് ഒഴുക്കിൽ പെട്ടത്. കാർ പാലത്തിൻ്റെ ചേർന്ന് സ്ഥാപിച്ചിട്ടുള്ള അതിർത്തി കല്ലിൽ തങ്ങി നിന്നത് കൊണ്ട് അപകടം ഒഴിവായി. അപകടം കണ്ട് നിന്ന നാട്ടുകാർ വിവരം കോതമംഗലം ഫയർ ഫോഴ്സിൽ അറിയിച്ചു. സംഭവം അറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി ദുരന്തം ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *