ഗാന്ധി – ഗുരു – കാലംപുസ്തക കവർ പ്രകാശനം ചെയ്തു.

ഗാന്ധിജിയുടെ പറവൂർ സന്ദർശനത്തിൻ്റെയും ഗാന്ധി ഗുരു സംവാദത്തിൻ്റെയും നൂറാം വർഷം പ്രമാണിച്ച് പറവൂർ മേഖല പുരോഗമന കലാസാഹിത്യ സംഘം തയ്യാറാക്കുന്ന ഗാന്ധി – ഗുരു – കാലം എന്ന പുസ്തകത്തിൻ്റെ കവർ പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി വി. നിഥിൻ പ്രകാശനം ചെയ്തു. 25 ലേഖനങ്ങളുടെ സമാഹരണമാണ് ഈ കൃതി. പ്രണത ബുക്സ് ആണ് പ്രസാധകർ. മേഖല പ്രസിഡൻ്റ് ടൈറ്റസ് ഗോതുരുത്ത് അദ്ധ്യക്ഷനായി. വി.എസ് രവീന്ദ്രൻ, പി.ആർ രജനി, ബെസി ലാലൻ , കെ. എസ് സരിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *