ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ലാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്;ഓ​ർ​ബി​റ്റ് എ​ഫ്‌.​സി ചാ​മ്പ്യ​ന്മാ​രാ​യി.

ദോ​ഹ: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഓ​ർ​ബി​റ്റ് എ​ഫ്‌.​സി ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ൽ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ഇ​ൻ​കാ​സ് എ​റ​ണാ​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടീം ​ഓ​ർ​ബി​റ്റ് എ​ഫ്‌.​സി ജേ​താ​ക്ക​ളാ​യ​ത്.5000 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ടീം ​ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം 3000 ഖ​ത്ത​ർ റി​യാ​ലും, ട്രോ​ഫി​യും നേ​ടി. 1000 റി​യാ​ൽ പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി മ​ഞ്ഞ​പ്പ​ട മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.ജി​ല്ലാ പ്ര​സി​ഡ​ന്റ് ബാ​ബു കേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​നം ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് നി​യാ​സ് ചെ​രീ​പ്പ​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് സീ​നി​യ​ർ നേ​താ​വ് ജീ​സ് ജോ​ർ​ജ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് തെ​ക്കും​പു​റം സ്വാ​ഗ​ത​വും സീ​നി​യ​ർ നേ​താ​ക്ക​ളാ​യ ജൂ​ട്ടാ​സ് പോ​ൾ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​സ്‌. നാ​യ​ർ, നേ​താ​ക്ക​ളാ​യ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ജോ​ൺ ഗി​ൽ​ബ​ർ​ട്ട്, നൗ​ഷാ​ദ്, സ​ലീം ഇ​ട​ശ്ശേ​രി, നി​യാ​സ് കോ​ടി​യേ​രി, ശം​സു​ദ്ദീ​ൻ ഇ​സ്മാ​യി​ൽ, നാ​സ​ർ വ​ട​ക്കേ​ക്കാ​ട്, മു​ജീ​ബ് വ​ലി​യ​ക​ത്ത്, ഷെ​ജി​ൽ മൂ​സ കി​ഴ​ക്കേ​തി​ൽ, നൗ​ഫ​ൽ ഉ​സ്മാ​ൻ, മു​സ്ത​ഫ ആ​ർ.​എം., അ​ൽ അ​മീ​ൻ, റി​നോ​ൾ​ഡ്, അ​സീ​സ്, യൂ​ത്ത് വി​ങ്‌ പ്ര​സി​ഡ​ന്റ് ന​ദീം മാ​ന്നാ​ർ, വൈ​ബ്ര​ന്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ്‌ പി​ള്ള, വി​വി​ധ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ ക്ലി​ന്റ സ്രാ​ബി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *