കോട്ടയം: ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐയിൽ മെഷീനിസ്റ്റ് ട്രേഡിൽ എസ്.സി. വിഭാഗത്തിൽപ്പെട്ട ഇൻസ്ട്രക്ടർമാരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 17ന് രാവിലെ 10ന്് അഭിമുഖം നടത്തും. എസ്.സി. വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും ഒരു വർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പരിചയവും അല്ലെങ്കിൽ മെഷിനിസ്റ്റ് ട്രേഡിൽ എൻ.ടി.സി.യും മൂന്നു വർഷ പരിചയവും ആണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ: 0481-2535562.
ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐയിൽ മെഷീനിസ്റ്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവ്
