തത്സമയ കണ്ടെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

കോതമംഗലം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘കൃതി’ തത്സമയ കണ്ടെഴുത്ത് മത്സരം എന്ന പേരിൽ പുതുമയാർന്ന ഒരു വായനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ശനി 2 മണിക്ക് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മത്സരം നടക്കുന്നത്. വായനാപുസ്തകം നേരത്തെ തന്നെ പ്രഖ്യാപിക്കുന്നതോടൊപ്പം, മത്സരസമയത്ത് പുസ്തകം മറിച്ചു നോക്കി ഉത്തരമെഴുതാവുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്യുത്. മത്സരം രണ്ട് വിഭാഗങ്ങളിലായിട്ടാണ് നടക്കുന്നത്. 15 വയസ് വരെയുള്ളവർ ഒന്നാം വിഭാഗത്തിലും, 15 ന് മുകളിൽ പ്രായഭേദമന്യേ രണ്ടാം വിഭാഗത്തിലും ഉൾപ്പെടും. ഒന്നാം വിഭാഗത്തിന് പി കേശവദേവിൻ്റെ ഓടയിൽനിന്നും, രണ്ടാം വിഭാഗത്തിന് എം ടി യുടെ രണ്ടാമൂഴവുമാണ് പുസ്തകങ്ങൾ.വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2000, 1000, 500 ക്യാഷ് പ്രൈസും മൊമന്റോയും സമ്മാനമായി നൽകും. 7 പ്രോത്സാഹന സമ്മാനങ്ങളും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 20 നകം അടുത്തുള്ള ലൈബ്രറിയിലൊ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിലൊ പേര് രജസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ 9847370025, 9846876153

Leave a Reply

Your email address will not be published. Required fields are marked *