വൈക്കം : കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ വൈക്കം യൂണിറ്റ് ജില്ലാ സെക്രട്ടറി റ്റി.വി. അജേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടത്തിയ ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് മുൻസംസ്ഥാന സെക്രട്ടറി സി.വി. കുര്യച്ചൻ, എം. ഗോപാലകൃഷ്ണൻ, സോണി സണ്ണി, ഗംഗകുമാർ,ജനീഷ് എ. യു , ക്രിസ്പിൻ ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. ജീവനക്കാർക്കുള്ള ഡി.എ.കുടിശ്ശിഖ,എൽ എം 2 – എൽ എം 1 പ്രമോഷൻ, ശംമ്പള പരിഷ്കരണം, ശംബള കരാറിൻ്റെ അംഗീകാരം, എൻ പി എസ് പ്രമോഷൻ, വൈദ്യുതി നിയമം 2025 തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്ത് ബോർഡിലേക്ക് നിർദ്ദേശം വെച്ചു.
കെ.എസ്.ഇ.ബി വൈക്കം ഡിവിഷൻ പ്രതിക്ഷേധ ധർണ്ണ നടത്തി
