തിരുവനന്തപുരം :നോർക്ക പ്രവാസികൾക്കായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻശ്വറൻസ് പദ്ധതിയിൽ തിരിച്ചു വരുന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ഹനീഫ മുന്നിയൂർ ആരംഭിച്ച സത്യാഗ്രഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി, ട്രഷറര്‍ കാപ്പിൽ മുഹമ്മദ് പാഷ, ബീമാപള്ളി റഷീദ് കലാപ്രേമി മാഹിൻ തുടങ്ങിയവർ സത്യാഗ്രഹത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
