തലയോലപ്പറമ്പ്: പ്രൊഫ. എം.കെ. സാനു അനുകർത്താക്കളെ സൃഷ്ടിച്ച എഴുത്തുകാരനല്ല എന്നും മറിച്ച് എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് മുൻ നിയമസഭ സ്പീക്കറും സാംസ്കാരിക നേതാവുമായ വി.എം. സുധീരൻ പറഞ്ഞ് . കേരളത്തിലെ പ്രമുഖ രാഷ്ട്രിയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അദ്ദേഹത്തിൻ്റെ ശിഷ്യനാകൻ കഴിഞ്ഞതിൽ ഏറേ അഭിമാനിക്കുന്നവരാണ് എന്ന് അദ്ദേഹം തുടർന്ന്.തെറ്റുകളെ വിമർശിച്ച് അത് തിരുത്തി പ്രഭാഷണവും എഴുതുകയും ചെയ്ത സാനു എന്നും ശരിയുടെ പക്ഷത്ത് നിന്ന വേറിട്ട സാഹിത്യകാരനാണ് എന്ന് വി.എം. സുധീരൻ പറയുകയുണ്ടായി. ബഷീറിൻ്റെ ജീവിത ചരിത്രമെഴുതിയ അദ്ദേഹം ബഷീറിൻ്റെ ഏറ്റവും വലിയ ആരാധകനായിരുന്നു സുധീരൻ പറഞ്ഞ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടത്തിയ പ്രൊഫ . എം.കെ. സാനു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വി.എം. സുധീരൻ. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി. ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. ഗോപാലകൃഷ്ണൻ, എം.കെ. ഷിബു, ആര്യ കരുണാകരൻ, കെ.ഡി. ദേവരാജൻ , ഡി. കുമാരി കരുണാകരൻ, സി.ജി. ഗിരിജൻ ആചാരി, അഡ്വ. എസ്. ശ്രീകാന്ത് സോമൻ, കെ.കെ. ഷാജി, ശീതു ശശിധരൻ വാള വേലിൽ, ജയ് ജോൺ പേരായിൽ , എൻ.സി. നടരാജൻ, പ്രമോദ് ചാഴൂരാൻ, പ്രമോദ് സുഗുണൻ, വി.കെ. വിനോദ്, അജ്ഞലി. വി. നായർ, ആരതി കെ.പി. എന്നിവർ പങ്കെടുത്തു.ആദ്യമായി ഫെഡറൽ നിലയത്തിൽ എത്തിയ വി.എം. സുധീരന് ബാങ്ക് വക ഉപഹാരം ബഷീറിൻ്റെ തിരക്കഥയായ ഭാർഗ്ഗവീനിലയത്തിൻ്റെ കോപ്പി ബ്രാഞ്ച് മാനേജർ എം. എസ്. ഇന്ദു നൽകി.ഫോട്ടോ:വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടത്തിയ പ്രൊഫ: എം. കെ. സാനു അനുസ്മരണം മുൻ നിയമസഭ സ്പീക്കർ വി.എം. സുധീരൻ ഉത്ഘാടനം ചെയ്യുന്നു.
പ്രൊഫ:എം.കെ. സാനു അനുകർത്താക്കളെ സൃഷ്ടിക്കാത്ത എഴുത്തുകാരൻ – വി.എം. സുധീരൻ
