പീരുമേട്:35-ാം മൈൽ ഭാഗത്ത് ഒഴുക്കിൽപെട്ട് അവശനിലയിലായിരുന്ന മുണ്ടക്കയം പുത്തൻ ചന്ത സ്വദേശിയായ യുവാവിനെ പോലിസ് രക്ഷിച്ചു.പെരുവന്താനം പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർമാരായ സിയാദ്, ജോമോൻ എന്നിവർചേർന്നാണ് സാഹസികമായിരക്ഷപ്പെടുത്തിയത്. യുവാവ് അപകടനില തരണം ചെയ്തു. നിലവിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഒഴുക്കിൽപെട്ട യുവാവിനെ പോലിസ് രക്ഷപെടുത്തി
