പരപ്പനങ്ങാടി : പരപ്പനങ്ങാടി തീരദേശത്ത് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ ഡോ. ഫാത്തിമയെ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു. ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉപഹാരം നൽകി.മൽസ്യതൊഴിലാളി കുടുംബാംഗമായ ഫാത്തിമ പരാധീനതകളോട് പടപൊരുതിയാണ് വിജയം കരസ്ഥമാക്കിയത് എന്നും എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും ചെയർമാൻ പ്രസ്താവിച്ചു.നഗരസഭാ കൗൺസിലർ തലക്കലകത്ത് അബ്ദുറസാഖ്, മുൻസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി. അബ്ദുറബ്ബ്, ഡോ. ഫാത്വിമയുടെ പിതാവ് കൊണ്ടച്ചൻ ബീരാൻ മാതാവ്, റഹ്മത്ത്, ജലീൽ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
