മുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്ത് തെരുവ് നായ

ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു.52കാരിയായ വഹീദ എന്ന വീട്ടമ്മയെയാണ് തെരുവുനായ ആക്രമിച്ചത്.വൈകുന്നേരം 5 മണിയോടെയാണ് സംഭവമുണ്ടായത്.വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വഹീദയെ പിന്നിൽ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു.നായയുടെ ആക്രമണത്തിൽ വഹീദയുടെ ഇടതുചെവിയുടെ ഒരു ഭാഗം നഷ്ടമായി.ഇന്നേ ദിവസം ഗുരുവായൂരിൽ തെരുവുനായ ആക്രമണം ഏൽക്കേണ്ടി വന്ന മൂന്നാമത്തെ ആളാണ് വഹീദ.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വഹീദ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *