ചെന്നൈ: ഇരുപതു കുട്ടികളുടെ മരണത്തിനിടയാക്കിയ മാരകരാസപദാർഥങ്ങൾ ചേർത്ത “കോൾഡ്രിഫ്’ കഫ് സിറപ്പ് നിർമാണക്കന്പനി ഉടമ ജി. രംഗനാഥൻ അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയാണ് രംഗനാഥൻ. തമിഴ്നാട് തലസ്ഥാന നഗരിയായ ചെന്നൈയിലെ ഒളിസങ്കേതത്തിൽനിന്ന് ഇന്നു പുലർച്ചെ ഒന്നരയോടെ മധ്യപ്രദേശ് പോലീസ് പിടികൂടുകയായിരുന്നു.മധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് ഇയാളെ തെരഞ്ഞുവരികയായിരുന്നു. മധ്യപ്രദേശിനു പുറമേ, രാജസ്ഥാനിലും സിറപ്പ് കഴിച്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കോൾഡ്രിഫ് കഴിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് വൃക്ക അണുബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രംഗനാഥനെതിരേ മായം ചേർക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കഫ് സിറപ്പ് ദുരന്തം മുതൽ രംഗനാഥൻ ഒളിവിലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാടകീയനീക്കത്തിലൂടെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥരും ഡ്രഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം ചെന്നൈയിലെത്തിയിരുന്നു. രംഗനാഥന്റെ വാഹനങ്ങൾ പിന്തുടരുകയും ഇയാളുടെ വീട് നിരീക്ഷിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്കു കൊണ്ടുപോയി. അവിടെനിന്നു നിർണായക രേഖകൾ പോലീസ് പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ മരണം നടന്ന ചിന്ദ്വാരയിലേക്ക് രംഗനാഥനെ കൊണ്ടുവരാൻ മധ്യപ്രദേശ് പോലീസ് ചെന്നൈ കോടതിയിൽനിന്ന് ട്രാൻസിറ്റ് റിമാൻഡ് തേടാനുള്ള നടപടികൾ തുടങ്ങി.കോൾഡ്രിഫിലെ രാസപദാർഥങ്ങൾ കുട്ടികളിൽ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽനിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾക്കു നിർദ്ദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം ആദ്യം തമിഴ്നാട് സർക്കാർ കോൾഡ്രിഫ് മായം കലർന്നതായി പ്രഖ്യാപിച്ചു. മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്ന പ്രിന്റിംഗ് മഷി, പശ എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ.
Related Posts

രഹ്ന സലിലിന്റെ ആർട്ടിസ്റ്റ് ഗ്രൂപ്പ് ചിത്ര പ്രദർശനം
തിരു : ചിത്രകാരി രഹ്ന സലീലിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള മുപ്പതോളം പ്രശസ്ത ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ ആറുവരെ ഫോർട്ട് കൊച്ചി ഡേവിഡ്…

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. യുവതിയുമായി രാഹുല്‍…
ചൈനയ്ക്കെതിരേ 100 ശതമാനം അധികതീരുവ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: തീരുവയുദ്ധത്തിൽ വീണ്ടും ചൈനയ്ക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപ്. ചൈനയ്ക്കെതിരേ100 ശതമാനം അധിക തീരുവ എർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള…