പീരുമേട്:നീറ്റ് പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന വിദ്യാർഥിനി തൂങ്ങിമരിച്ചു.വണ്ടിപെരിയാർ മൌണ്ട് എ കെ ജി കോളനിയിൽതാമസിക്കുന്നഅനറ്റ് (18 ) ആണ് മരിച്ചത്.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടനായി കൊണ്ടുപോവുകയും നടപടികൾക്ക് ശേഷംബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുകയും ചെയ്യും.പിതാവ്അയ്യനാർ, മാതാവ് ബിൻസി .ഇന്നലെ വൈകുന്നേരം 4 ന് അനറ്റിന്റെ വീടിന്റെ വെളിയിൽ വിരിച്ചിട്ടിരുന്ന തുണി മഴയ്ക്ക് മുന്നേ എടുക്കാൻ അയൽവാസികൾ വിളിക്കുകയും ഈ സമയം മറുപടിയൊന്നും ലഭിക്കാത്തതിനാൽ, അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത് നാട്ടുകാർ കതക് തകർത്ത് അകത്ത് കയറി അനറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട് . പോലിസ് അന്വേഷണം ആരംഭിച്ചു.
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
