വൈക്കംവേണ്ട ലഹരി വേണം ഭാവി എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല മനുഷ്യ കോട്ടയായി . നൂറുകണക്കിന് യുവതി യുവാക്കളും ബഹുജനങ്ങളുമാണ് മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്. വൈക്കം ബോട്ടുജെട്ടിയിൽ നിന്നും ആരംഭിച്ച മനുഷ്യച്ചങ്ങല പടിഞ്ഞാറെനട കഴിഞ്ഞും നീണ്ടു. യുവജനങ്ങൾക്ക് പുറമേ നഗരത്തിലെ വ്യാപാരികൾ തൊഴിലാളികൾ നാട്ടുകാർ തുടങ്ങിയവരെല്ലാം മനുഷ്യ ചങ്ങലയുടെ ഭാഗമായി കണ്ണി ചേർന്നു . മനുഷ്യ ചങ്ങലയിൽ ആദ്യകണ്ണി ചേർന്ന് സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ ചങ്ങല ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖലാ സെക്രട്ടറി എച്ച് ഐ റോഹൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ബോട്ട് ജെട്ടിയിൽ നടന്ന പൊതുസമ്മേളനം എം ഷാജർ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖലാ പ്രസിഡന്റ് ആരോമൽ തമ്പി അധ്യക്ഷനായി. സിപിഐഎം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം സുജിൻ, പി ഹരിദാസ്, വൈക്കം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി സി അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം അംബരീഷ് ജി വാസു,ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, ബ്ലോക്ക് പ്രസിഡന്റ് ബ്രിജിൻ പ്രകാശ്, ടൗൺ സൗത്ത് മേഖലാ ട്രഷറർ ഹരിക്കുട്ടൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എച്ച് ഐ റോഹൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനഘ അജികുമാർ നന്ദിയും പറഞ്ഞു.ഫോട്ടോ 1ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യത്വ ചങ്ങലയിൽ ആദ്യ കണ്ണിചേർന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യുന്നുഫോട്ടോ 2ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യത്വ ചങ്ങല സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യുന്നു
ലഹരിക്കെതിരെ മനുഷ്യകോട്ട തീർത്ത് ഡിവൈഎഫ്ഐ
