കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ലൂക്സ് എൽ പി സ്കൂളും സെന്റ് മാർത്താസ് യൂ പി സ്കൂളും സംയുക്തമായി ഗുരുവന്ദനം സംഘടിപ്പിച്ചു. കോട്ടയം: കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ലൂക്സ് എൽ പി സ്കൂളും സെന്റ് മാർത്താസ് യൂ പി സ്കൂളുകളുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരെയും *ഗുരുവന്ദനം* ചടങ്ങിൽ ആദരിച്ചു….. സ്കൂൾ മാനേജർ റവ ഫാദർ മാത്യു പാറത്തോട്ടം കരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂർവവിദ്യാർഥി കൂടിയായ അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ അധ്യാപകർക്ക് സമ്മാനം നൽകിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.. കീഴൂർസർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം എ ലൂക്കോസ് മൂർത്തിക്കൽ, ജൂബിലി കൺവീനർ ജോയ്സ് തോമസ് കാനാട്ട്, യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജു കുര്യാക്കോസ് മണലേൽ, മജു മാത്യു ഇളവേലിൽ, സ്കൂളുകളുടെ പ്രധാന അധ്യാപകരായ ഷാന്റി സനൽ ഷീന ജോൺ, ജൂബിലി കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 45 ഓളം അധ്യാപകർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *