കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലെ നിരവധി കൃഷിയിടങ്ങളില്‍ കാട്ടാന നശിപ്പിച്ച പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി ജോര്‍ജ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, വൈസ് പ്രസിഡന്റ് ബീന റോജോ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ്, മെമ്പര്‍മാരായ മഞ്ജു സാബു, ബേസില്‍ ബേബി, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ രാജു പള്ളിത്താഴത്ത്, കണ്‍വീനര്‍ ബിനോയ് സി പുല്ലന്‍, യുഡിഎഫ് മണ്ഡലം ഭാരവാഹികളായ മത്തായി വാത്യാന്‍പിള്ളി, റീന ജോഷി, എം സി അയ്യപ്പന്‍, കെ ഡി വര്‍ഗീസ് , ബെന്നി സക്കറിയ, മത്തന്‍ കരിയിലപാറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. വെള്ളൂപറമ്പില്‍ ബേബി ഉലഹന്നാന്‍, ചെമ്പാട്ട് അബ്രഹാം, എല്‍ദോസ് പുതുമനക്കുടി , സുരേഷ് പുളിക്കല്‍, വര്‍ഗീസ് ഉറപ്പുഴ, ജോസ് പിച്ചാട്ടുകുടി, സാബു ഏനാനിക്കല്‍ എന്നിവര്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ യുഡിഎഫ് സംഘാംഗങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. ഓണം വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷികള്‍ നശിപ്പിച്ച സംഭവത്തില്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.ക്യാപ്ഷന്‍.. കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *