തിരു: നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സ്കൂൾ സുരക്ഷാ യോഗം കുട്ടികളുടെ സുരക്ഷയും ആരോഗ്യവും അതീവ ഗൗരവമായി കാണണ മെന്ന് വിലയിരുത്തി. പോലീസ് എക്സൈസ്, നെയ്യാർ ഇറിഗേഷൻ എഞ്ചിനീയർ, കെ എസ് ഇ ബി എൻജിനീയർ, പൊതുജനാരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ, ഫയർഫോഴ്സ് ഓഫീസർ, സന്നദ്ധ പ്രവർത്തകർ അധ്യാപക പ്രതിനിധികൾ, രക്ഷകർത്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ സ്കൂളിന് ചുറ്റും നടന്ന സ്കൂളിന്റെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തുകയും, സുരക്ഷയ്ക്ക് ആവശ്യമായ തുടർ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പി ടി എ പ്രസിഡന്റ് കള്ളിക്കാട് ബാബു . സ്കൂൾ പ്രിൻസിപ്പൽ ബി എസ് ബിനിജ സ്റ്റാഫ് സെക്രട്ടറിമാരായ ആൽബിൻ, സുനിത എന്നിവർ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. ,
നെയ്യാർഡാം ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ സുരക്ഷ മീറ്റിംഗ് : സ്കൂൾ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ആരോഗ്യവും വളരെ ഗൗരവമായി കാണണമെന്ന് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ബാബു
