സംഘടനകളിലെ സംഘാടകരുടെ സംഘടനയായ അനന്തപുരി സാംസ്കാരിക നിലയത്തിന്റെ പ്രവർത്തന കൂടിയാലോചന യോഗം 29.7.2025 ചൊവ്വാഴ്ച രണ്ടുമണിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള പത്മ കഫെയിൽ ചെയർമാൻ ഡോ. എ ജഹാംഗീറിന്റെ അധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി പൂഴനാട് സുധീർ സ്വാഗതവും, മുതിർന്ന പത്രപ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു എം എ റഹീം ബാലരാമപുരം ആശംസ പ്രസംഗവും നടത്തി വൈസ് ചെയർമാൻ വഞ്ചിയൂർ പ്രഭാകരൻ നന്ദിയും പറഞ്ഞു അജണ്ട
1. കമ്മിറ്റി പുനഃസംഘടന
2. ഏഴാം വാർഷികം
3. 2025 ലെ ഓണാഘോഷം
ചർച്ച ചെയ്തു തീരുമാനമെടുത്തത് താഴെ👇🏻
1). ജനകീയമായി ജനാധിപത്യപരമായ രീതിയിൽ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിന്, പുനസംഘടന നടത്തുന്നതിനു മുമ്പ് കൂടുതൽ പ്രതിനിധികളെ സംഘടനയിൽ എത്തിക്കുന്നതിന് വേണ്ടി ചെയർമാനെയും ജനറൽ സെക്രട്ടറിയും നിലവിലുള്ള തൽസ്ഥിതി തുടർന്നുകൊണ്ട് താൽക്കാലികമായി താഴെപ്പറയുന്നവരെയും ഉൾപ്പെടുത്തി പുതിയൊരു കമ്മിറ്റി വരുന്നതുവരെ പ്രവർത്തിക്കുന്നതിന് കമ്മിറ്റി വിപുലീകരിച്ചു വൈസ് ചെയർമാൻമാർ
1. അഡ്വക്കറ്റ് ജയകുമാർ2. പ്രഭാകരൻ വഞ്ചിയൂർ3. കുന്നത്തൂർ ജെ പ്രകാശ്4. ഷീല വിശ്വനാഥ്5. അഡ്വക്കേറ്റ് ഫസീഹ റഹീം6. ജഗദീഷ് ജെ നായർ7. ജലജ ജയകുമാർകൺവീനർമാർ1. ബിന്ദു ഹരി2. സബിത ജയരാജ്3. പി വിജയൻ4. അശ്വതി പൂജപ്പുര5. ദുർഗ ആര്യശാല6. പ്രസിലൻ പൌണ്ടുകടവ്7. ദീപ തിരുമലട്രഷറർ, ബീന കൃഷ്ണൻ
2) ഏഴാം വാർഷികവും ഓണാഘോഷവും വിപുലമായ രീതിയിൽ സെപ്റ്റംബർ മാസം നടത്താൻ തീരുമാനിച്ചു
3) പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട് വന്നവരെ എല്ലാം വാട്സ്ആപ്പ് ഗ്രൂപ്പിൻറെ അഡ്മിന്മാർ ആക്കുവാനും അവരവരുടെ നേതൃത്വത്തിൽ, അച്ചടക്കവും ഉത്തരവാദിത്വബോധവും കാര്യശേഷിയും സാംസ്കാരിക സമ്പന്നത ഉള്ളവരുമായ അവരവർക്ക് നേരിട്ട് അറിയാവുന്ന പത്തിൽ കൂടുതൽ അംഗങ്ങളെ എക്സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പിൽ 2025 ഓഗസ്റ്റ് 5നു മുമ്പായി ആഡ് ചെയ്യുവാനും ഓഗസ്റ്റ് 9ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മ്യൂസിയം കെ സി എസ് ഓഡിറ്റോറിയത്തിൽ ചെയർമാൻ ഡോ. എ ജഹാംഗീറിന്റെ അധ്യക്ഷതയിൽ കമ്മിറ്റി വിപുലീകരണ യോഗം നടത്തുവാനും, ആ യോഗത്തിൽ കമ്മിറ്റി ഭാരവാഹികൾ ഗ്രൂപ്പിൽ ആഡ് ചെയ്യുന്ന മുഴുവൻ പേരെയും പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വം അവരവരിൽ അർപ്പിതമായിരിക്കുമെന്നും, ഇതോടൊപ്പം വാർഷികവും ഓണാഘോഷവും നടത്തുന്നതിന് സ്വാഗതസംഘം കമ്മിറ്റി പ്രത്യേകമായി രൂപീകരിക്കുവാനും തീരുമാനിച്ചുകൃത്യം രണ്ടുമണിക്ക് യോഗം തുടങ്ങുകയും നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.