പീരുമേട്: ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടിക്കാനം മരിയൻ കോളേജിലെ ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾ വ്യത്യസ്തമായ രീതിയിൽ ആഘോഷങ്ങൾ നടത്തി. ആയോധനകലയായ കളരിപ്പയറ്റോടുകൂടിയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. രണ്ടു ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ സ്കി ബോർഡിങ്, സോപ്പി ഫുട്ബോൾ എന്നീ മത്സരങ്ങളും എയർ, വാട്ടർ, ലാൻഡ് എന്നിവ അടിസ്ഥാനമാക്കി ക്യാമ്പസിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ കയാക്കിങ്, സ്പൈഡർ നെറ്റ്, ബർമ ബ്രിഡ്ജ് എന്നീ ടൂറിസം വിനോദങ്ങളും വിദ്യാർത്ഥികൾക്കും സ്റ്റാഫിനുമായി തയ്യാറാക്കിയിരുന്നു. അഡ്വഞ്ചറസ് ആക്ടിവിറ്റിയിലൂടെ വിദ്യാർത്ഥികളുടെ ആത്മ ധൈര്യം വളർത്തി കരിയർ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിൽ ഡെക്കാത്തലോൺ കമ്പനിയുടെ സ്പോർട്സ് ലീഡർ ഫ്രെഡി ജേക്കബ് ക്ലാസുകൾ എടുത്തു. ടെന്റ് കെട്ടുന്നതിലെ പ്രായോഗിക ക്ലാസ്സുകൾക്കും അദ്ദേഹം നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ടൂറിസം വളർത്തുന്നതിനും കുട്ടിക്കാനത്തെ ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആയി വളർത്തുന്നതിനും ഈ ആഘോഷങ്ങൾ സഹായിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് മേധാവി സാജൻ തോമസ് അറിയിച്ചു. ഡിപ്പാർട്മെന്റിലെ മറ്റു അദ്ധ്യാപകർ, വിദ്യാർത്ഥികളുടെ പ്രതിനിധികളായ നെസ്റ്റിൻ ഡേവിസ്, ദീപക് എസ്സ്, കീർത്തന മേരി കോവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കാളികളായി
മരിയൻ കോളേജിൽലോക ടൂറിസം ദിനാഘോഷം
