കർണാടക (Karnataka) യുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ (Bengaluru), ഗതാഗതക്കുരുക്കിൽ അകപ്പെടാതെ യഥേഷ്ടം യാത്ര ചെയ്യാം! ലോകത്തിലെ വൻകിട നഗരങ്ങളിൽ ലഭ്യമായ ഫ്ളെയിംഗ് ടാക്സി (Flying taxi) സർവീസ് ബംഗളൂരുവിലും സേവനം ആരംഭിക്കുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഏരിയൽ ഫ്ളൈറ്റ് കമ്പനിയായ സർല ഏവിയേഷൻ ആണ് സർവീസ് ആരംഭിക്കുന്നത്. 2028-ഓടെ നഗരത്തിൽ ഫ്ളെയിംഗ് ടാക്സി യാഥാർഥ്യമാക്കാനാണു ലക്ഷ്യം. 86 കോടി രൂപയാണു പ്രതീക്ഷിക്കുന്ന കുറഞ്ഞ ചെലവ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ സരൽ ഏവിയേഷൻ ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴ് സീറ്റുകളാകും ഉണ്ടാവുക. മിതമായനിരക്കിൽ സർവീസ് ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സർവീസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽനിന്നു രോഗികളെ ബംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യമൊരുക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഫ്ളൈയിംഗ് ടാക്സി നഗരത്തിലെ ഗതാഗതസംവിധാനത്തിനു മുതൽക്കൂട്ടായിരിക്കും.
2028ൽ പറക്കാം… വരുന്നു ബംഗളൂരുവിൽ ഫ്ളൈയിംഗ് ടാക്സി
