തിരുവന ന്തപുരം നഗരസഭ ജനകീയാസൂത്രണം. 2025-26 പദ്ധതി പ്രകാരം തിരുവല്ലം കൃഷിഭവനിൽ നിന്നും കൃഷി വിത്തുകളുടെ *സൗജന്യ വിതരണം* സെപ്തംബർ 26,27തിയതികളിൽ നടക്കുന്നത് പാച്ചല്ലൂർ LP സ്‌കൂളിന് സമീപം കൗൺസലറുടെ ഓഫീസിൽ ആരംഭിച്ചു. ഇന്നു രാവിലെ നടന്ന വിത്ത് വിതരണം കൃഷി ആഫീസർ ഡോ.വിപിത യുടെ സാന്നിദ്ധ്യതയിൽ കൗൺസിലർ പനത്തുറ പി. ബൈജു ഉൽഘാടനം ചെയ്തു.കർഷിക വികസന സമിതി അംഗങ്ങളായ പ്രൊ.ഡി.സജീവ്കുമാർ, കാലടി ശശികുമാർ, വാഴമുട്ടം രാധാകൃഷ്ണൻ, ഷനിൽകുമാർ എന്നിവർ പങ്കെടുത്തു.
