കോവളം :മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എം പി ക്ക് യുത്ത്കോൺഗ്രസ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സ്വീകരണം നൽകി. യുത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ്പ്രസിഡന്റ് എൻ എസ് നുസൂർ, യുത്ത് കോൺഗ്രസ് കോവളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജലീൽ തൈവിളാകം, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
