കോട്ടയം: കാട്ടം പാക്ക് കുടുംബാരോഗ്യ കേന്ദ്രം നീഴൂർ ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ്കിടപ്പ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം ( കരുതലായി നീഴൂർ ) സന്തോഷവും സമാധാനവും നിറഞ്ഞ ഒത്തുചേരൽ സെപ്റ്റംബർ 27 ശനി രാവിലെ 10 മണിക്ക് ഉണ്ണി മിശിഹാ പള്ളി പാരിഷ് ഹാളിൽ നടക്കും നീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ് അധ്യക്ഷത വഹിക്കും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ കൊട്ടുകപള്ളി ഉദ്ഘാടന നിർവഹിക്കും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ദേവദാസ് മുഖ്യപ്രഭാഷണം നടത്തും പാലിയേറ്റീവ് കെയർ അനുഭവങ്ങൾ മാറ്റങ്ങൾ എന്ന വിഷയത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ജി സ്വപ്ന വിഷയാവതരണം നടത്തും കാട്ടാം പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സോണിയ സ്കറിയ സ്വാഗതം ആശംസിക്കും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും തുടർന്ന് പാലിയേറ്റീവ് രോഗികൾക്ക് നീഴൂർ സർവീസ് സഹകരണ ബാങ്ക് മുൻകൈയെടുത്ത് നൽകുന്ന സ്നേഹ ഉപഹാരവും സംഗമത്തിന്റെ ഭാഗമായി സ്നേഹവിരുന്നും സംഘടിപ്പിക്കും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ് മെഡിക്കൽ ഓഫീസർ ഡോക്ടർ സോണിയ സ്കറിയ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *