വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം : വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നൽകുന്ന മരുന്ന് നൽകിയക്കായി ആരോപണമുയർന്നിരിക്കുന്നത്. ഓരോ മനുഷ്യ ജീവനും അതീവ വില കൽപിക്കേണ്ട ആശുപത്രിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായിരിക്കുന്നത് അതീവ ഗുരുതര വീഴ്ചയാണെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും കുറ്റക്കാർക്കെതിരെ പോലീസ് കേസെടുക്കണമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *