രാജകുമാരി:രാജകുമാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.തൃശൂർ മന്നാമംഗലം സ്വദേശിയും കുളപ്പാറച്ചാലിലെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ പാസ്റ്ററുമായ ബിനുമോൻ(47) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നോടെയാണ് സംഭവം.കുട്ടിയെ സംഗീത ക്ലാസിൽ വിട്ട ശേഷം രാജകുമാരി ഭാഗത്ത് നിന്ന് വന്ന പാസ്റ്ററിൻ്റെ പാഷൻ പ്രോ ബൈക്കും,കുളപ്പാറച്ചാൽ ഭാഗത്ത് നിന്നു വന്ന ബുള്ളറ്റ് ബൈക്കും തമ്മിൽ പന്നിയാർ ജംഗ്ഷനിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിനുമോനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി കൊണ്ടുപോകും വഴി അടിമാലിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനായ മുരിക്കുംതൊട്ടി കടുകുംമാക്കൽ അനൂപിൻ്റെ മകൻ ആര്യ(19)നെ പരിക്കുകളോടെ എർണാകുളത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സന്ധ്യയാണ് മരിച്ച ബിനുമോൻ്റെ ഭാര്യ. മക്കൾ ഗ്ലാഡ്സൺ,സെറ,നോവ.
രാജകുമാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
