അന്നമനട: പൊറക്കുളത്തിന് പുതിയ മുഖഛായ പകർന്ന് പഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പൊറക്കുളം പാർക്കിൽ ഒരുക്കിയ കുട്ടികളുടെ പാർക്കും പൊതു ജനങ്ങൾക്ക് തുറന്ന് കൊടുത്തു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി വി.വിനോദ്, വോളിബോൾ ദേശീയ താരം ശ്രദ്ധാ ദേവി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ ഡേവിസ്, സ്ഥിരസമിതി അധ്യക്ഷരായ കെ.എ ഇക്ബാൽ ടി.കെ.സതീശൻ, മഞ്ജു സതീശൻ. പഞ്ചായത്തംഗങ്ങളായ കെ.കെ.രവി നമ്പൂതിരി, ടെസി ടൈറ്റസ്, സുനിത സജീവ്, കെ.എ.ബൈജു, സ്വാഗത സംഘം ചെയർമാൻ ഡോ.സി.പി ഷാജി, കൺവീനർ സോണി ജോർജ്, പ്രോഗ്രാം കൺവീനർ നിഷ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.മാള-അന്നമനട റോഡരികിൽ പൊറക്കുളത്തിനു സമീപം 22 ലക്ഷം രൂപ വിനിയോഗിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിർമിച്ചിരിക്കുന്നത് കഫ്തീരിയ, ശുചിമുറികൾ എന്നിവയും ഇവിടെ ഒരുക്കിട്ടുണ്ട്
