ന്യൂയോര്‍ക്ക്: ഇതുവരെ കേട്ടുകേൾവിയില്ലാത്ത പുത്തൻ ആര്‍ക്കിടെക്ച്വറൽ ആശയവുമായി ന്യൂയോർക്ക് ആസ്ഥാനമായ ക്ലൗഡ്‌സ് ആർക്കിടെക്ചർ ഓഫീസ്. ആര്‍ക്കിടെച്വര്‍ രംഗത്തെ അപൂര്‍വമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ് “അനലെമ്മ ടവർ” എന്ന ഒരു നൂതനമായ ആകാശഗോപുര ആശയം മുന്നോട്ട് വയ്ക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു കെട്ടിടത്തിന്റെ രൂപകൽപ്പനയാണ് ക്ലൗഡ്സ് വിഭാവനം ചെയ്യുന്നത്. ഉയർന്ന കരുത്തുള്ള കേബിളുകൾ ഉപയോഗിച്ച് ഭ്രമണം ചെയ്യുന്ന ഛിന്നഗ്രഹത്തിൽ ബന്ധിപ്പിച്ച് തലകീഴായി തൂങ്ങിക്കിടക്കുന്ന ഈ ഗോപുരത്തിന് ഭൂമിയിലെ വിവിധ സ്ഥലങ്ങൾക്ക് മുകളിൽ തങ്ങിനിൽക്കാൻ സാധിക്കും.