കോവളം : പനത്തുറ മുഹയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസിന് നാളെ തുടക്കമാകും.ഉറുസ് 22ആം തിയതി മുതൽ 3ആം തിയതി വരെ വിവിധ പള്ളികളിലെ പ്രഗത്ഭ ഇമാമുമാർ നേതൃത്വം നൽകുന്ന മതപ്രഭാഷണ പരമ്പരകളോടെ നടക്കും.കേരളഖത്തിബ് & ഖാസിം ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി ഉറുസ് സമ്മേളനം ഉൽഘാടനം ചെയ്യും.പനത്തുറ മുസ്ലിം ജമാഅത് ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുൽസലിം മൗലവി മുഖ്യ പ്രഭാഷണം നടത്തും.2/10/2025 വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന സമാപന സമ്മേളനം സ്വാമി ഗുരുരത്നം ഞാനതപസ്വി ഉൽഘാടനം ചെയ്യും.കേരള ഖത്തിബ് %ഖാസിം ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽസലിം മൗലവി മുഖ്യ പ്രഭാഷണം നടത്തും.പത്തനംതിട്ട മാർ ഗ്രിഗോറിയസ് യാക്കോബായ ആശ്രമം മാനേജർ ഫാ സേവേറിയോസ് തോമസ് ചടങ്ങിൽ വിഷിസ്ട്ട് അതിഥിയായി പങ്കെടുക്കും.3/10/2025 വെള്ളിയാഴ്ച രാവിലെ ദുആക്ക് ശേഷം 6 മണി മുതൽ 8മണി വരെ നടക്കുന്ന ഖന്തുരി വിതരണത്തോടുകുടി ഉറുസിന് സമാപ്തി കുറിക്കും.
