ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. രണ്ട് ഭീകരർ പിടിയിലെന്നാണ് ലഭിക്കുന്ന സൂചന. പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറിയെന്ന് സൈനികർ അറിയിച്ചു.ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയാണ്. അതിനിടെയാണ് ഈ സംഭവം. താല്കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. അതിര്‍ത്തി മേഖലയിൽ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
ഷോപ്പിയാനിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം
