ദില്ലി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. മെയ് 17ന് മത്സരങ്ങൾ പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂര്‍ത്തിയാക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടകും എന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നു. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3നാണ് കലാശപ്പോരാട്ടം നടത്തുന്നത്.
ഐപിഎൽ മത്സരങ്ങൾ പുന:രാരംഭിക്കുന്നു
