കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റ് കളെ സഹായിക്കാൻ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കി ദ്രോഹിക്കുന്നു: പി.എൻ ബിനു

പാലാ: കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക വേണ്ടി കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് കേരള കർഷക സംഘം സംസ്ഥാന സമിതി അംഗം പി.എൻ ബിനു പറഞ്ഞു.പാലായീൽ രാസവളം വിലവർധി പ്പിച്ച് കർഷകരുടെ സാമ്പത്തിക ബാധ്യത കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയ സെക്രട്ടറി വി.ജി വിജയകുമാർ, സിപിഐ എം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, സണ്ണി തോമസ്, എം.ജി രാജു, എബ്രാഹം സിറിയക്ക്, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *