പീരുമേട് :ഭൂനിയമ ചട്ട ഭേദഗതി കർഷകരെ ദുരിതത്തിലാഴ്ത്തുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് . കർഷക കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കർഷകമുന്നേറ്റ പദയാത്രയുടെ കൺവൻഷൻ ഉത്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് മാജൂഷ്മാത്യു നയിക്കുന്ന കർഷകമുന്നേറ്റ പദയാത്ര 2025 സെപ്തമ്പർ 26 ന് കരിമ്പനിൽ നിന്നു മാണ് ആരംഭിക്കുന്നത്.ഭൂനിയമ ചട്ട ഭേദഗതിയിലെ ജനവഞ്ചനയ്ക്കെതിരെയും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന വർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക. നിർമ്മാണ നിരോധന ഉത്തരവ് ഉടൻ പിൻവലിക്കുക. സി.എച്ച് അറ്റ ആറിലെ വിഷയങ്ങൾ പരിഹരിക്കുക.ഇടതു സർക്കാർ പ്രഖ്യാപിച്ച 18000 കോടി രൂപയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കുക. ജില്ലയിൽ അർഹതപ്പെട്ടവർക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്യുക. കർഷകരെ പ്രതിസന്ധിയിലാക്കുന്ന രാസവള കീടനാശിനി വില വർദ്ധന പിൻവലിക്കുക സബ്സിഡി അനുവദിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പദയാത്ര. കർഷക കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ.ജി രാജൻ, ഷാജിപൈനാടത്ത്, പി.ആർ അയ്യപ്പൻ,ബാബു അത്തി മൂട്ടിൽ , എം.പി ഫിലിപ്പ്, അൻസാരി പുളിമൂട്ടിൽ , പാപ്പച്ചൻ വർക്കി ,ബാബു ആന്റപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു
ഭൂനിയമ ചട്ട ഭേദഗതി കർഷകരെ ദുരിതത്തിലാഴ്ത്തുമെന്ന്കർഷക കോൺഗ്രസ്
