കഥാപ്രസംഗം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തി.അശോകൻ ചരിവിൽ

Uncategorized

കേരളീയ നവോത്ഥാനത്തിൽ കഥാപ്രസംഗം കലാ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണെന്നും ആധുനിക സമൂഹത്തിൽ കഥാപ്രസംഗത്തെ പുതുക്കി പണിയണമെന്നും കഥാപ്രസംഗ കലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതോടൊപ്പം കലാകാരന്മാരുടെ കൂട്ടായ പരിശ്രമം ഉയർന്നുവരണമെന്നും പറവൂർ സുകുമാരൻ മാസ്റ്റർ സ്മാരക കാഥിക സുരഭി അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സാഹിത്യകാരനും പുരോഗമന കലാസാഹിത്യ സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അശോകൻ ചരിവിൽ പ്രസ്താവിച്ചു.

പറവൂർ സുകുമാരൻ മാസ്റ്റർ അനുസ്മരണവും കാഥിക സുരഭി അവാർഡ് സമർപ്പണവും കഥാപ്രസംഗ കലാകാരന്മാരെ ആദരിക്കലും നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ത്യാട്ടുകുന്നം ക്ഷേമോദയം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. പറവൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്ന പറവൂർ സുകുമാരൻ മാസ്റ്ററുടെ സ്മരണയ്ക്കായി പറവൂർ സുകുമാരൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള കാഥിക സുരഭി അവാർഡ് ആലപ്പി രമണന് അശോകൻ ചരുവിൽ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രദീപ് തോപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ എം പിയേഴ്സൺ അനുസ്മരണ പ്രഭാഷണം നടത്തി.മുഖ്യ അതിഥിയായി ശ്രീ ബിനു അടിമാലി പങ്കെടുത്തു. ചടങ്ങിൽ വസന്തകുമാർ സാംബശിവൻ, ഇടക്കൊച്ചി സലിംകുമാർ, രാജീവ് നരിക്കൽ,വിനോദ് കെടാമംഗലം, പി കെ രമാദേവി, ബൈജു സുകുമാരൻ ,സൂരജ് സത്യൻ, വി എൻ ഉണ്ണിരാജ് എന്നിവർസംസാരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കിയ കൈതാരം വിനോദ് കുമാറിനെ ചടങ്ങിൽആദരിച്ചു. തുടർന്ന്,കലാവേദി ഗ്രന്ഥശാലയുടെ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേളയും ആലപ്പി രമണൻ്റെ ചങ്ങമ്പുഴ കവിതകൾ എന്ന കഥാപ്രസംഗവുംനടക്കുകയുണ്ടായി. പറവൂർ സുകുമാരൻ സ്മാരക ട്രസ്റ്റും നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയും നന്ത്യാട്ടുകുന്നം നാടക അരങ്ങും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *