നവകേരള നയരേഖക്ക് സമ്മേളനത്തിൽ പൂർണ പിന്തുണ

Uncategorized

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയ്ക്ക് പൂര്‍ണ പിന്തുണ. നാലു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയിൽ ആരും സെസും ഫീസുമടക്കമുള്ള നയരേഖയെആരും തന്നെ എതിര്‍ത്തില്ല. എന്നാൽ, നയരേഖയിൽ സിപിഎം സമ്മേളന പ്രതിനിധികളിൽ ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചു.സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു എന്ന അഭിപ്രായം ഉയര്‍ന്നു വന്നു . പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നും കോഴിക്കോട്ടെ പ്രതിനിധികൾ വ്യക്തമാക്കി. അവ്യക്തതകൾ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം എന്നും അഭിപ്രായമുയര്‍ന്നിരുന്നു. പാർട്ടി ലൈനിന് ചേർന്നതാണോ എന്ന് സംശയമുണ്ടെന്ന് കെടി കുഞ്ഞിക്കണ്ണൻ പൊതുചര്‍ച്ചയിൽ പറഞ്ഞു. നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിൽ ജാഗ്രത വേണമെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. നാല് മണിക്കൂർ ചർച്ചയിൽ നിർദ്ദേശങ്ങളെ ആരും എതിർത്തില്ല. അവസാന ഭാഗത്ത് മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *