ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്

തിരുവനന്തപുരം: പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് Banking Frontiers NAFCUB മായി അസോസിയേറ്റ് ചെയ്തു നടത്തിയ National Co Operative Banking Summit & Frontiers in Co Operative Banking 2024 – 25 Awards ഗോവയിൽ വച്ചു നടത്തിയ വാർഷിക യോഗത്തിൽ ഗോവ സഹകരണ മന്ത്രി സുഭാഷ് ശ്രീഡോക്കരിൽ നിന്നും സൊസൈറ്റി ചെയർമാൻ Dr. N സായിറാം, CEO ശൈലേഷ് സി നായർ, COO പൗസൻ വർഗീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഇന്ത്യയിൽ നിന്നുള്ള സഹകരണ മേഖലയിലെ ഒട്ടനവധി സഹകരണ സൊസൈറ്റികളിൽ നിന്നും മികവാർന്ന പ്രവർത്തനത്തിൻ്റെയും, വളർച്ചയുടെയും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ്‌ കോപ്പറേറ്റീവ് സൊസൈറ്റിക്ക് അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും സഹകരണ മേഖലയിൽ നൂതനമായ പദ്ധതികൾ കൊണ്ട് വന്ന് മെമ്പർമാർക്ക് ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തത് ഇന്ത്യയുടെ സഹകരണ മേഖലക്ക് ഒരു മാതൃക ആയി മാറിയിരിക്കുന്ന വേളയിലാണ് ഈ പുരസ്കാരത്തിന് പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റി അർഹമായത്.45 ൽ പരം ബ്രാഞ്ചുകളും ഒന്നേ കാൽ ലക്ഷം മെമ്പർമാരും ഉള്ള സൊസൈറ്റി കഴിഞ്ഞ നാലു വർഷങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കരസ്തമാക്കിയിട്ടുണ്ട്. NCDC യിൽ നിന്ന് 100 കോടിയുടെ ഹ്രിസ്വകാല വായ്പ ലഭിച്ചിട്ടുള്ള അപൂർവം സഹകരണ പ്രസ്ഥാനങ്ങളിൽ ഒന്ന് ആണ് പ്രൈഡ് ക്രെഡിറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിലവിൽ ഒരു ലക്ഷത്തിൽ പരം മെമ്പർമാരും ആയിരം കോടിയിൽ അധികം ബിസിനസ്സും ചെയ്യുന്ന സൊസൈറ്റി 2027 മാർച്ച്‌ ആകുമ്പോൾ മുവായിരം കോടിയുടെ ബിസിനസ്‌ ആണ് ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സഹകരണ സ്ഥാപനത്തിൻ്റെ പ്രയാണം.

Leave a Reply

Your email address will not be published. Required fields are marked *