എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സൂപ്രണ്ട് ഡോക്ടർ ബിന്ദു. പേവിഷബാധ തടയാനുള്ള വാക്സിൻ എടുത്തിട്ടും വിഷബാധ ഏറ്റത് വാക്സിൻ ഫലപ്രദം അല്ലാത്തതുകൊണ്ടല്ല. നേരിട്ട് ഞരമ്പിലോ, ശരീരത്തിൻ്റെ മുകൾ ഭാഗത്തോ കടിയേറ്റാൽ മാത്രമാണ് അപടകം ഉണ്ടാകാനുള്ള സാധ്യത ഡോക്ടർ ബിന്ദു.കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. അവസാന ഡോസ് വാക്സിൻ മാത്രമാണ് കുട്ടിയ്ക്ക് എടുക്കാൻ ഉണ്ടായിരുന്നത്.നായയുടെ കടിയേറ്റത്തിന് ശേഷം ഉടൻ തന്നെ കുട്ടിയുടെ അമ്മ മുറിവ് കഴുകുകയും ഹെൽത്ത് സെന്ററിലേക്ക് പോകുകയും ചെയ്തിരുന്നു ഡോക്ടർ ബിന്ദു പറഞ്ഞു.
കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ
