തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. ജഗതി പുതുപ്പള്ളി ഹൗസിൽ മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ മറിയ ഉമ്മൻ്റെ അദ്ധ്യക്ഷതയിൽ സിനിമാ താരം ശ്രീ. ജഗദീഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. സണ്ണിക്കുട്ടി ഏബ്രഹാം മുഖ്യ സന്ദേശം നൽകി. മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ശ്രീമതി. മറിയാമ്മ ഉമ്മൻ, അജു ജോർജ് തമ്പി, അമൽ ജോർജ് എന്നിവർ പങ്കെടുത്തു.
തയ്യൽ മെഷീൻ വിതരണം ചെയ്തു
