കൂക്കഞ്ചേരി : അമ്പാടിക്കണ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി സ്ഥലങ്ങളിൽ ശോഭായാത്ര സംഘടിപ്പിച്ചു. ശ്രീകൃഷ്ണവേഷം ധരിച്ച നിരവധി ആൺകുട്ടികളും ഗോപികമാരുടെ വേഷം ധരിച്ച പെൺകുട്ടികളും ശോഭായാത്രകൾക്ക് മാറ്റ് കൂട്ടി. വിവിധ വേഷം ധരിച്ച കലാകാരന്മാരും ശോഭായാത്രയിൽ അണിനിരന്നു.കൂക്കൻചേരി ശിവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര തണ്ണീർ പന്തൽ അമ്പാടിയിൽ സമാപിച്ചു. നിരവധി ഭക്തജനങ്ങൾ ശോഭായാത്രയിൽ അണിനിരന്നു.

