പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം. സ്വർണ്ണഗദ്ദ ഉന്നതിയിലെ കാളി (63) നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ആയിരുന്നു കാട്ടാന ആക്രമണം. കാളിയെ പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയുടെ കാലിനാണ് പരിക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയിൽ കാളിയെ ആശുപത്രിയിൽ കൊണ്ടുപോയത്.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണം
