കോതമംഗലം: എറണാകുളം ജില്ലയിലെ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം നേടിയസ്വലാഹ് കെ കാസിമിനെ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സ്വലാഹിന് മൊമെന്റോ നൽകിയാണ് ആദരിച്ചത്. ചടങ്ങിൽ വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മാങ്കുളം, എംജി സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ടി.കെ. ജാബിർ, വായനശാല പ്രസിഡന്റ് കെ എ യൂസുഫ്, രക്ഷാധികാരി പി ഇ ഷാ, വൈസ് പ്രസിഡന്റ് ടി എം നൗഷാദ്, ജോയിന്റ് സെക്രട്ടറി ആരിഫ് മുഹമ്മദ്, ഷൗക്കത്ത് അലി, ചെറുകുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.ക്യാപ്ഷന്‍…സ്വലാഹ് കെ കാസിമിന് ഒ ഇ അബ്ബാസ് മൊമെന്റോ നൽകുന്നു.
സ്വലാഹ് കെ കാസിമിനെ ആദരിച്ചു
