ജനങ്ങളോട് കൂറില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഇക്കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദൻ ഒരു മാതൃകയാണന്ന് മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ജനങ്ങളോട് കൂറില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഇക്കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദൻ ഒരു മാതൃകയാണന്ന് മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ശീതീകരിച്ച വാഹനങ്ങളിൽ യാത്ര ചെയ്തും, പൊതു ജനത്തെ അഭിമുഖീകരിക്കാതെ മൊബൈലിൽ കണ്ണും നട്ടിരിക്കുന്ന നേതാക്കൾക്ക് വി.എസ് ഒരു പാഠമാകണമെന്നും പന്ന്യൻ കൂട്ടിച്ചേർത്തു ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ, എന്നിവർ വി.എസ്. അനുസ്മരണ പ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള പ്രസിഡന്റ് എ.പി. ജിനൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ നേതാക്കളായ ശ്രീലക്ഷ്മി ശരൺ , ഷീബാ സൂര്യ, സരിജസ്റ്റീഫൻസൺ, സുമേഷ് കൃഷ്ണൻ ,എം.എസ്പ്രേംകുമാർ , ഡോ.റജി വാമദേവൻ, കൊറ്റാമം ചന്ദ്രകുമാർ , സുനിൽ ദത്ത് സുകുമാരൻ, അനിൽ രാഘവൻ , അഫ്സൽ ബാലരാമപുരം, കിഷോർ, സജാദ് സഹീർ, സജീവ് ഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതവും, ട്രഷറർ എ.അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *