വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി; മിഴിവേകാൻ വാദ്യമേളങ്ങളും കലാവിരുന്നുകളും വടംവലിയും

ലണ്ടൻ : യു കെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരിഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികൾ കൂട്ടായുടെ സംഘടനാപാടവവും യു കെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ഓണഘോഷം വർണ്ണാഭമാക്കി. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി. ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൂട്ടായ്മയുടെ പുതുക്കിയ ലോഗോ അഡ്വ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സാംസ്കാരിക പൈതൃകവും പ്രകടമായ ആഘോഷപരിപാടി ഏവർക്കും മറക്കാനാവാത്ത അനുഭവം പ്രധാനം ചെയ്തു. ആഘോഷ പരിപാടികൾക്ക് വിനീത് മാത്യു,, ഷിനി ലൂയിസ്, വീണ ഗോപു, നിതിൻ, സജി കെ കെ പയ്യാവൂർ, റിനോഷ് റോയ്, നെൽസൺ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *