പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പന്നിയോട് ഗവൺമെന്റ് എൽപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിന് സ്റ്റാർസ് പദ്ധതി പ്രകാരം എസ് എസ് കെ ഫണ്ടിൽ നിന്ന് ലഭിച്ച വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 11 വ്യാഴാഴ്ച 3.00 മണിക്ക് അരുവിക്കര MLA അഡ്വക്കേറ്റ്. G. സ്റ്റീഫൻ നിർവഹിച്ചു . പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കെ വി സ്വാഗതം ആശംസിച്ചു . ജില്ലാ പഞ്ചായത്തംഗം അഡ്വക്കേറ്റ് വി രാധിക..,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വിജയൻ… ,പഞ്ചായത്ത് അംഗങ്ങളായ. ഓ. ശ്രീകുമാരി..,തസ്ലീം ടി,…ശ്രീജിത്ത്.ആർ. നായർ ,…സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു …10 ലക്ഷം രൂപയുടെ ഫണ്ടിൽ പൂർത്തിയാക്കിയ വർണ്ണ കൂടാരത്തിന്റെ പദ്ധതി വിശദീകരണം ഡോ. ബി നജീബ് (ഡിപിസി , എസ് എസ് കെ ,tvm ) നിർവഹിച്ചു . ലക്ഷ്മി (ഡി പി ഓ ), N. ശ്രീകുമാർ (ബിപിസി ,കാട്ടാക്കട ),..ഡോ. ജീവലതാ എസ് ( ബി ആർ സി ട്രെയിനർ ), റെജി വി (പിടിഎ പ്രസിഡന്റ് ), ജയകുമാരി വി (പ്രീ പ്രൈമറി ടീച്ചർ )എന്നിവർ ആശംസകൾ അർപ്പിച്ചു … ടി യോഹന്നാൻ (എസ് എം സി ചെയർമാൻ ) കൃതജ്ഞത രേഖപ്പെടുത്തി… തുടർന്ന് പ്രീ പ്രൈമറിയിലെ കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു

