ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.ഹമാസ് നേതാക്കളുടെ റെസിഡൻഷ്യൽ ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തറിനുള്ള വിശാലമായ ഐക്യദാർഢ്യമായിരിക്കും അറബ്-ഇസ് ലാമിക് ഉച്ചകോടിയെന്നും ഇസ്രായേലിന്റെ ഭീകരപ്രവർത്തനത്തെ ഈ രാജ്യങ്ങൾ പൂർണമായും നിരാകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയുടെ കരട് രൂപം ഉച്ചകോടി ചർച്ച ചെയ്യുമെന്നും ഖത്തർ ന്യൂസ് ഏജൻസിയോട് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞായറാഴ്ച നടക്കും.
അറബ്-ഇസ്‍ലാമിക് അടിയന്തര ഉച്ചകോടി തിങ്കളാഴ്ച ഖത്തറിൽ.
