ചാപ്പപ്പടി കടലാക്രമണം ഉടൻ പരിഹാരം കാണുക മലപ്പുറം ജില്ലാ കളക്റുമായി ചർച്ച ചെയ്യുകയും നിവേദനം കൊടുക്കുകയും ചെയ്തു

പരപ്പനങ്ങാടി ചാപ്പപ്പടിയിലെ ഖബർസ്ഥാനിയുടെ പടിഞ്ഞാറ് ഭാഗത്തും പരിസര പ്രദേശത്തുമുള്ള കടലാക്രമണമത്തിന് ഉടൻ പരിഹാരം കാണാണെന്ന് ആവശ്യപ്പെട്ട് കൊണ്ട് KPA മജീദ് MLA യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കളക്ടറുമായി ചർച്ച ചെയ്യുകയും നിവേദനം നൽകുകയും ചെയ്തു. പരപ്പനങ്ങാടി നഗരസഭയിലെ തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചാപ്പപ്പടി പള്ളിയും, ശ്മശാനവും കടല് കയറി തകരുന്നത് സ്ഥിരം സംഭവമായതിനാൽ ഇവിടെ കടൽഭിത്തി നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ നിരന്തരമായി നടന്ന് കൊണ്ടിരിക്കുകയാണ്. ആയതിന്റെ ഭാഗമായി ഇറിഗേഷൻ ഡിപ്പാർട്ട് മെന്റും, ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തിയതിന്റെ ഭാഗമായി പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ പ്രവൃത്തിയിലെ പുലിമുട്ടുകളുടെ ഇടയിലുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചിട്ടുള്ള പഴയ കടൽഭിത്തിയുടെ കല്ല് പുനരുപയോഗിച്ച് കൊണ്ട് ചാപ്പപ്പടി ഭാഗം സംരക്ഷിക്കുന്നതിനായി ഹാർബർ ഡിപ്പാർട്ട്മെന്റ് സമ്മതം അറിയിച്ചുകൊണ്ട് ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് കത്ത് നൽകിയിട്ടുള്ളതാണ്. എന്നാൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ആയതിനാൽ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ചാപ്പപ്പടി പള്ളിയുടെ ഭാഗത്തും പരിസര പ്രദേശങ്ങളിലും കടൽഭിത്തി നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിവേദനം നൽകി. കൗൺസിലർ തലക്കലകത്ത് റസാഖ് കൂടെ ഉണ്ടായിരുന്നു. അടിയന്തിരമായി നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *